You are Here : Home / News Plus

വി.എസ്. നിലപാട് മാറ്റിയത് ഭീഷണി മൂലമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Monday, March 24, 2014 01:04 hrs EDT

ടി.പി.വധക്കേസിലും ലാവലിന്‍കേസിലും ഉണ്ടായിരുന്ന മുന്‍ നിലപാടുകളില്‍നിന്ന് വി.എസ്.അച്യുതാനന്ദനെ മാറ്റിയത് ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയതും മൂലമാണെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി തെറ്റുതിരുത്തണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയ വി.എസ്സിന് ഒടുക്കം തന്റെ തന്നെ നിലപാട് മാറ്റേണ്ടിവന്നു. വി.എസ്. നിലപാട് മാറ്റിയാലും കേരളത്തിലെ ജനങ്ങളുടെനിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്‍റെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെയും  പ്രതിപക്ഷത്തിന്‍റെയും  വിലയിരുത്തലായിരുക്കുമെന്നുപറഞ്ഞിട്ടും അത് സ്വാഗതംചെയ്യാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. പകരം വ്യക്തിഹത്യ നടത്തി ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.പി.എം. നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജനങ്ങളെ മറന്നതുകൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More