You are Here : Home / News Plus

മന്ത്രിമാരായ ചെന്നിത്തലയുടെയും ബാലകൃഷ്ണന്‍റെയും പി.എ.മാര്‍ അപകടത്തില്‍ മരിച്ചു

Text Size  

Story Dated: Monday, March 24, 2014 01:02 hrs EDT

കൊല്ലം ദേശീയപാതയില്‍ നീണ്ടകരയില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി.എന്‍ ബാലകൃഷ്ണന്റെയും പി.എ.മാര്‍ മരിച്ചു. മന്ത്രി ചെന്നിത്തലയുടെ പി.എ. തിരുമല സ്വദേശി സി.ആര്‍ രവീന്ദ്രന്‍ നായര്‍ (58) രവീന്ദ്രന്‍ നായരുടെ ഭാര്യയും മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ.യുമായ വിജയമ്മ (54) എന്നിവരാണ് മരിച്ചത്. രണ്ട് വാഹനങ്ങളിലും ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു.ദേശീയപാതയില്‍ നീണ്ടകര പാലത്തിനു സമീപം ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. മകളുടെ വിവാഹത്തിനു ക്ഷണിക്കാന്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ വി.കെ.കൃഷ്ണകുമാര്‍ (55), ടെമ്പോ ഡ്രൈവര്‍ വിജയന്‍ (36), യാത്രക്കാരന്‍ ബിനു (33) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍ . ഗുരുതരമായി പരിക്കേറ്റ വിജയനെ ജില്ലാ ആസ്പത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More