You are Here : Home / News Plus

താന്‍ സി.പി.എം വിട്ടപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസെന്ന് ഗൗരിയമ്മ

Text Size  

Story Dated: Monday, March 24, 2014 12:59 hrs EDT

 സി.പി.എമ്മില്‍നിന്ന് താന്‍ പോന്നപ്പോള്‍ കൂടുതല്‍ വിഷമിച്ചത് വി.എസ്.അച്യുതാനന്ദനാണെന്ന് കെ.ആര്‍. ഗൗരിയമ്മ. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഐക്യജനാധിപത്യ മുന്നണി തീര്‍ത്തും പരാജയമാണ്.യു.ഡി.എഫില്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ജെ.എസ്.എസിന് ലഭിച്ചിരുന്നില്ല. ഈ അവഗണന അധികനാള്‍ സഹിക്കാന്‍ കഴിയാത്തതുകൊണ്ട് 2013 മാര്‍ച്ച് 20ന് ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. പാര്‍ട്ടി പ്ളീനത്തില്‍ തീരുമാനമെടുക്കാമെന്ന് നിശ്ചയിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രാജന്‍ ബാബു, ഷാജു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇപ്പോഴും യു.ഡി.എഫില്‍ തുടരുന്നവര്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. ജെ.എസ്.എസില്‍ ഒരുലക്ഷം പേര്‍ക്ക് മെംബര്‍ഷിപ്പുണ്ട്. എല്‍.ഡി.എഫില്‍ പ്രവേശിക്കുന്ന കാര്യം ഇവരോടെല്ലാം ആലോചിച്ച് തീരുമാനിക്കും. സി.പി.എം കൊള്ളരുതായ്മ കാട്ടിയാല്‍ തിരികെ പോരാന്‍ അറിയാമെന്നും ഗൌരിയമ്മ പറഞ്ഞു . 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.