You are Here : Home / News Plus

സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല.

Text Size  

Story Dated: Sunday, March 23, 2014 04:25 hrs EDT

ആലുവ ഃ സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗവുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ടെന്നു ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ. ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടില്ല. 'യുഡിഎഫ് ജെഎസ്എസിനോടു മുന്നണി മര്യാദ കാട്ടിയില്ല. തന്നെയും പാര്‍ട്ടി സ്ഥാനാര്‍ഥികളെയും തോല്‍പിക്കാന്‍ വയലാര്‍ രവി പ്രവര്‍ത്തിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച 27 സീറ്റുകളിലും കോണ്‍ഗ്രസ് റിബലുകളെ നിര്‍ത്തി. ജെഎസ്എസിലെ ഒരു വിഭാഗം യുഡിഎഫില്‍ തുടരുന്നതു സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാണ്. താന്‍ സിപിഎമ്മില്‍ നിന്നു പുറത്തായപ്പോള്‍ അതില്‍ ഏറ്റവും വേദനിച്ചതു വിഎസ് ആണെന്നും ഗൌരിയമ്മ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More