You are Here : Home / News Plus

സി.എം.പി പിളര്‍ന്നു: അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിലേക്ക്; ജോണ്‍ യുഡിഎഫില്‍ തുടരും

Text Size  

Story Dated: Saturday, March 22, 2014 07:04 hrs EDT

സി.എം.പി പിളര്‍ന്നു. കെ.ആര്‍ അരവിന്ദാക്ഷന്‍ വിഭാഗം യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. 25 വര്‍ഷത്തെ യു.ഡി.എഫ് ബാന്ധവം ഉപേക്ഷിക്കുന്നുവെന്ന് സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം നേതാവ് എം.കെ.കണ്ണന്‍ പറഞ്ഞു. സി.എം.പിയുടെ ഐക്യവും കെട്ടുറപ്പും തകര്‍ക്കാന്‍ യു.ഡി.എഫ് ശ്രമിച്ചു. യു.ഡി.എഫില്‍ തുടര്‍ന്നാല്‍ സി.എം.പിയെ ഇല്ലായ്മ ചെയ്യും. യു.ഡിഎഫുമായി ഇനിയൊരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും എം.കെ.കണ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് തൃശ്ശൂരില്‍ ചേര്‍ന്ന കെ.ആര്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സമ്മേളനത്തിലാണ് തീരുമാനം ഉണ്ടായത്. സി.എം.പിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More