You are Here : Home / News Plus

മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്‌തതായി കണ്ടെത്തിയിട്ടില്ല

Text Size  

Story Dated: Tuesday, March 18, 2014 10:03 hrs EDT

മലേഷ്യന്‍ വിമാനം പൊട്ടിത്തെറിക്കുകയോ തകരുകയോ ചെയ്‌തതായി കണ്ടെത്തിയിട്ടില്ലെന്നു ഐക്യരാഷ്‌ട്രസംഘടനയുടെ വിയന്ന ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യക്ലൂയര്‍-ടെസ്‌റ്റ്‌-ബാന്‍ ട്രിറ്റി ഓര്‍ഗനൈസേഷന്റേ(സി.ടി.ബി.ടി.ഒ)താണ്‌ വിശദീകരണം. ആണവ സ്‌ഫോടനങ്ങള്‍ തിരിച്ചറിയാനുപയോഗിക്കുന്ന സാങ്കേതികവിദ്യ വിമാനങ്ങളുടെ പൊട്ടിത്തെറി മനസിലാക്കാന്‍ സഹായിക്കും. ഈ വിവരങ്ങള്‍ പരിശോധിക്കണമെന്നു കഴിഞ്ഞയാഴ്‌ച സി.ടി.ബി.ടി.ഒ. എക്‌സിക്യുട്ടീവ്‌ സെക്രട്ടറി ലാസിനാ സെര്‍ബോ നിര്‍ദേശിച്ചിരുന്നു. ഉയരത്തില്‍ സ്‌ഥാപിച്ചിരിക്കുന്ന സെന്‍സറുകളിലൂടെയാണ്‌ ഇത്തരം സ്‌ഫോടനങ്ങള്‍ മനസിലാക്കുന്നത്‌. ഇപ്പോള്‍ 25 രാജ്യങ്ങളാണ്‌ അന്വേഷണവുമായി സഹകരിക്കുന്നത്‌.വിമാനം അപ്രത്യക്ഷമായതില്‍ തങ്ങളുടെ പൗരന്മാര്‍ക്കു പങ്കുണ്ടെന്ന വാദം ചൈന തള്ളി.വിമാനത്തിന്റെ തിരോധാനത്തിനു പിന്നില്‍ പൈലറ്റുമാരാണെന്ന ആരോപണം നിഷേധിച്ചുകൊണ്ട്‌ അവരുടെ ബന്ധുക്കളും രംഗത്തെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More