You are Here : Home / News Plus

പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഞായറാഴ്ച കൂടി ചേര്‍ക്കാം

Text Size  

Story Dated: Wednesday, March 05, 2014 11:56 hrs EST

വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും ഇല്ലാത്തവര്‍ക്ക് അടുത്ത ഞായറാഴ്ച ഒരു അവസരംകൂടി നല്‍കുമെന്നും കമീഷന്‍ വ്യക്തമാക്കി. ഇതിനായി ഞായറാഴ്ച എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പുവരുത്താനും ഇല്ലാത്തവരില്‍നിന്ന് അപേക്ഷ വാങ്ങാനും കമീഷന്‍ നിയമിച്ച ബുത്ത് തല ഓഫിസര്‍മാരെ ചുമതലപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ വി.എസ്. സമ്പത്ത് പറഞ്ഞു.
പട്ടികയില്‍ പേരില്ലാത്തവരുടെ പക്കല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുണ്ടായാലും വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിന്‍റെ  വിശദാംശങ്ങള്‍ അറിയിക്കാന്‍ ഫോട്ടോ പതിച്ച സ്ളിപ് കമീഷന്‍ നേരിട്ട് വീടുകളിലത്തെിക്കും. വോട്ടെടുപ്പിന്  മൂന്നു മുതല്‍ ഏഴു ദിവസം വരെ മുന്‍പ്‌ വരെ  സ്ളിപ്പുകളുടെ വിതരണം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.