You are Here : Home / News Plus

തെലങ്കാന ജൂണ്‍ 2ന് പിറക്കും

Text Size  

Story Dated: Wednesday, March 05, 2014 11:53 hrs EST

ജ്യത്തെ 29ാമത് സംസ്ഥാനമായ തെലങ്കാനയുടെ ഔദ്യോഗിക പിറവി ജൂണ്‍ 2നായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ക്കും ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനും മറ്റു തയാറെടുപ്പുകള്‍ക്കും വേണ്ടത്ര സമയം ലഭിക്കുന്നതിനാണ് സ്ഥാപക ദിനം ജൂണില്‍ നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന രൂപവത്കരണത്തിനുള്ള അവസാന നടപടിയായി തെലങ്കാന ബില്ലിന് ദിവസങ്ങള്‍ക്കു മുമ്പ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്‍റില്‍ പാസായ ബില്‍ പ്രകാരം ഹൈദരാബാദിനെ 10 വര്‍ഷത്തേക്ക് സംയുക്ത തലസ്ഥാനമായി നിശ്ചിയിച്ചിരിക്കുകയാണ്. ഇതില്‍ സര്‍ക്കാറിനുതന്നെ ആശങ്കയുള്ളതിനാല്‍, മൂന്നു മാസത്തിനുള്ളില്‍ പുതിയ തലസ്ഥാനം സംബന്ധിച്ച തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More