You are Here : Home / News Plus

ചങ്ങനാശേിയില്‍ ലോറിയും ഓട്ടോയിടിച്ച് രണ്ടുപേര്‍ മരിച്ചു

Text Size  

Story Dated: Wednesday, March 05, 2014 11:49 hrs EST

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് നാലുകോടിയില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഓട്ടോയില്‍ ലോറി ഇടിക്കുകയായിരുന്നു. എട്ടു തൊഴിലാളികള്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.