You are Here : Home / News Plus

ഷീല ദീക്ഷിത് കേരള ഗവര്‍ണറാകും

Text Size  

Story Dated: Wednesday, March 05, 2014 04:05 hrs EST

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ചു.നിഖില്‍ കുമാര്‍ രാജിവച്ച ഒഴിവില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരള ഗവര്‍ണറാകും.ബിഹാറിലെ ഒൗറംഗബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിഖില്‍ കുമാര്‍ മത്സരിക്കും. ഒന്നാം യു.പി.എ സര്‍ക്കാറിന്‍്റെ കാലത്ത് ഒൗറംഗാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്നു നിഖില്‍ കുമാര്‍. രാജിക്കത്ത് രാഷ്ട്രപതിക്ക് ഫാക്സ് ചെയ്തതായി നിഖില്‍ കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.