You are Here : Home / News Plus

കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് ഇല്ല: പി.പി തങ്കച്ചന്‍

Text Size  

Story Dated: Tuesday, March 04, 2014 06:42 hrs EST

കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പി.പി തങ്കച്ചന്‍. രണ്ടാം സീറ്റ് നല്‍കുന്നത് പ്രായോഗികമല്ല. സ്റ്റാറ്റസ്‌കോ നിലനിര്‍ത്താനേ കഴിയൂ. സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ട് കെ.എം മാണിയെ അറിയിക്കും. സാഹചര്യത്തിനൊത്ത് മാണി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ജെ.ഡിയ്ക്കും സീറ്റ് നല്‍കാന്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പകരം ഫോര്‍മുല ആലോചനയിലുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനം പറയേണ്ടതെന്നും പി പി തങ്കച്ചന്‍ പറഞ്ഞു. ഇടുക്കിയിലെ സൗഹൃദമത്സരം കേരളകോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണ്. സീറ്റ് വിഷയത്തില്‍ സമുദായ സംഘടനകളോട് മറുപടി പറയേണ്ടതില്ല. ഘടകകക്ഷികളോട് മാത്രം ചര്‍ച്ച നടത്തിയാല്‍ മതി. ഇടുക്കിയില്‍ ആര് വേണമെന്നത് മുന്നണിയാണ് തീരുമാനിക്കുക. ഇതില്‍ വിജയസാധ്യത മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More