You are Here : Home / News Plus

വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കും -മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, March 04, 2014 03:08 hrs EST

കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു ലക്ഷം രൂപ വരെയുള്ള സഹകരണബാങ്ക് വായ്പകള്‍ക്കാണ് ഇത് ബാധകമാവുക. അഞ്ചു ലക്ഷം രൂപ വരെ ഇളവ് നല്‍കണമെന്ന് വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു.
സംസ്ഥാനത്തെ 40 സ്കൂളുകള്‍ക്ക് കൂടി എയ്ഡഡ് പദവി നല്‍കാനും യോഗത്തില്‍ തീരുമാനമായി. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും യോഗം തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More