You are Here : Home / News Plus

നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഗെയ്ല്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന് കേരള പൊലീസ്

Text Size  

Story Dated: Sunday, March 02, 2014 07:55 hrs EST

അമൃതാനന്ദമയി മഠനത്തിനെതിരെ ആത്മകഥയില്‍ വിമര്‍ശനമുന്നയിച്ച ഗെയ്ല്‍ ട്രെഡ്‌വെല്ലിന് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന് കേരള പൊലീസിന്റെ ഇമെയില്‍ സന്ദേശം.ആശ്രമത്തില്‍ വെച്ച് താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. മഠത്തിനെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഗെയ്‌ലിന്റെ പരാതി അവശ്യമാണ്. ഈ സാഹചര്യത്തില്‍ പൊലീസ് ഗെയ്‌ലിന് ഈ മെയില്‍ അയച്ചത്.കൊല്ലം കരുനാഗപ്പള്ളി പൊലീസാണ് ഈ മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്.രേഖാമൂലം പരാതി നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More