You are Here : Home / News Plus

ടി പിയെ കൊല്ലേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നു: അഭിനന്ദ്

Text Size  

Story Dated: Sunday, March 02, 2014 03:34 hrs EST

ടി പി ചന്ദ്രശേഖരനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് മകന്‍ അഭിനന്ദ്.
മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന നിര്‍ബന്ധമുണ്ടാവില്ല . അതുകൊണ്ടുതന്നെ താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായി വിജയനെയാണ്. ഒരു കമ്യൂണിസ്റ്റിന് ഉണ്ടാവേണ്ട യാതൊരു ഗുണവുമില്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി വിജയന്‍ . മനുഷ്യത്വമാണ് കമ്യൂണിസ്റ്റിന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന് അച്ഛന്‍ പറയുമായിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് പിണറായി. കമ്യൂണിസ്റ്റുകാരനുണ്ടാവേണ്ട നന്മകള്‍ അല്‍പ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് വി എസ് അച്യുതാനന്ദനില്‍ മാത്രമാണെന്നും അഭിനന്ദ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.