You are Here : Home / News Plus

പാമോയില്‍ കേസില്‍ വി എസി വേണ്ടി പ്രശാന്ത് ഭൂഷണ്‍ ഹാജരാകും

Text Size  

Story Dated: Sunday, March 02, 2014 03:26 hrs EST

പാമോയില്‍ കേസില്‍ വി എസ് അച്യുതാനന്ദനുവേണ്ടി പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ഹാജരാകും. കേരളാ ഹൗസില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാമോയില്‍ കേസ് മാത്രമാണ് പ്രശാന്ത് ഭൂഷണുമായി ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വി എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള ക്ഷണം വി എസ് നേരത്തെതന്നെ നിരസിച്ചതാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും പ്രശാന്ത് ഭൂഷണും പറഞ്ഞു.രാവിലെ ഒമ്പതിന് കേരളാ ഹൗസിലെത്തിയ പ്രശാന്ത് ഭൂഷണ്‍  20 മിനിറ്റോളം വി എസ്സുമായി ചര്‍ച്ച നടത്തി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.