You are Here : Home / News Plus

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്‌ക്കുന്നത്‌ സുപ്രീം കോടതി തടഞ്ഞു

Text Size  

Story Dated: Thursday, February 27, 2014 01:17 hrs EST

ന്യൂഡല്‍ഹി: രാജീവ്‌ ഗാന്ധി വധക്കേസിലെ നാലു പ്രതികളെ വിട്ടയയ്‌ക്കുന്നത്‌ സുപ്രീം കോടതി തടഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ചീഫ്‌ ജസ്‌റ്റീസ്‌ പി സദാശിവം അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.ഇത്ര വേഗത്തില്‍ നളിനി ഉള്‍പ്പെടെയുള്ള നാലു പ്രതികളുടെ മോചനം നടപ്പാക്കാനുള്ള ആവശ്യമെന്താണെന്നും സുപ്രീം കോടതി ചോദിച്ചു. വിശദീകരണം തേടി കോടതി നോട്ടീസച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ സര്‍ക്കാര്‍ വിട്ടയയ്‌ക്കാനൊരുങ്ങുന്ന നാലുപേര്‍ക്കും സ്‌റ്റേ ബാധകമാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്‌. നേരത്തേ കേസിലെ ഏഴു പ്രതികളില്‍ മൂന്നു പേരെ വിട്ടയയ്‌ക്കുന്നത്‌ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.