You are Here : Home / News Plus

സിപിഐ നേതാവ് എം. സുകുമാരപ്പിള്ള അന്തരിച്ചു

Text Size  

Story Dated: Thursday, February 27, 2014 02:41 hrs EST

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി നേതാവുമായ എം. സുകുമാരപ്പിള്ള(79)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

1992 മുതല്‍ 2005 വരെ 13 വര്‍ഷം സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, 2005 മുതല്‍ 2012 വരെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ട് അംഗം, സിപിഐ കൊല്ലം, പത്തനംതിട്ട ജില്ലാ കൗണ്‍സിലിലും എക്‌സിക്യൂട്ടീവിലും അംഗം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചുവരിയായിരുന്നു.

ഭാര്യ ശ്രീകുമാരി (റിട്ടേര്‍ഡ് അധ്യാപിക). മക്കള്‍: ഗീത, സന്തോഷ്, മരുമക്കള്‍: മോഹനന്‍ (മാനേജര്‍ കാനറാ ബാങ്ക്), രശ്മി (അധ്യാപിക, റിപ്പബ്ലിക്കന്‍ സ്‌ക്കൂള്‍, കോന്നി).

വൈകിട്ട് അഞ്ചിന് സിപിഐ ജില്ലാ ആസ്ഥാനമായ ആര്‍.രവീന്ദ്രന്‍ സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് പുത്തന്‍പീടികയിലെ വസതിയില്‍ നടക്കും.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.