You are Here : Home / News Plus

ആന്ധ്രയില്‍ ചിരഞ്ജീവി മുഖ്യമന്ത്രിയായേക്കും

Text Size  

Story Dated: Thursday, February 27, 2014 12:12 hrs EST

 

തെലങ്കാന രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച കിരണ്‍ കുമാര്‍ റെഡ്ഡിക്ക് പകരക്കാരനായി കേന്ദ്രമന്ത്രിയും മുന്‍ സിനിമാതാരവുമായ ചിരഞ്ജീവിക്ക് സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരെയായിരിക്കും ചിരഞ്ജീവി മുഖ്യമന്ത്രിയാകുക. കഴിഞ്ഞയാഴ്ചയാണ് കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചത്.

സംസ്ഥാന വിഭജനത്തിന് മേല്‍നോട്ടം വഹിക്കാനും സീമാന്ധ്രയില്‍ പാര്‍ട്ടിക്ക് നഷ്ടം സംഭവിക്കാതിരിക്കാനും വിവാദങ്ങളില്‍ പെടാത്ത നേതാവെന്ന നിലയിലാണ് ചിരഞ്ജീവിയെ കോണ്‍ഗ്രസ് ലക്ഷ്യംവെക്കുന്നത്. മാത്രമല്ല, 2008ല്‍ പ്രജാരാജ്യം പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ ചിരഞ്ജീവി മുഖ്യമന്ത്രിപദം സ്വപ്നം കാണുന്നുണ്ട്.

സംസ്ഥാനത്തെ വോട്ടിന്‍റെ  16 ശതമാനം പങ്ക് ചിരഞ്ജീവിക്കുണ്ട്. താരപരിവേഷം കൂടാതെ കാപ് സമുദായത്തിന്‍റെ  പിന്തുണയും അദ്ദേഹത്തിനുണ്ട്. അവിഭജിത ആന്ധ്രയില്‍ കാപ് സമുദായത്തിന്‍റെ  ജനസംഖ്യ 19 ശതമാനമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.