You are Here : Home / News Plus

അപകടത്തില്‍പ്പെട്ട മുങ്ങിക്കപ്പല്‍ കരയിലെത്തിച്ചു

Text Size  

Story Dated: Thursday, February 27, 2014 12:08 hrs EST

 

അപകടത്തില്‍പ്പെട്ട നാവികസേനയുടെ മുങ്ങിക്കപ്പല്‍ ‘ഐ.എന്‍.എസ് സിന്ധുരത്ന’ കരയിലെത്തിച്ചു. കപ്പലിലെ ഒരു ക്യാബിന്‍ പൂട്ടിയ നിലയിലാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കാണാതായ നാവികര്‍ ഈ ക്യാബിനിനുള്ളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാറ്ററി കംപാര്‍ട്ട്മെന്‍റില്‍ നിന്നുള്ള ഹൈഡ്രജന്‍ ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്ന് സൂചന. വിശദ പരിശോധനയിലൂടെ മാത്രമെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്നും നേവി വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ മുംബൈ തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ‘ഐ.എന്‍.എസ് സിന്ധുരത്ന’ അപകടത്തില്‍പ്പെട്ടത്. നാവികര്‍ താമസിക്കുന്ന കാബിനില്‍ നിന്ന് കടുത്ത പുക പടരുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഏഴ് നാവികരെ ഹെലികോപ്റ്റര്‍ മാര്‍ഗം മുംബൈയിലെ നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More