You are Here : Home / News Plus

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി

Text Size  

Story Dated: Wednesday, February 26, 2014 01:35 hrs EST

 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ.സി.ബി.സി. കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നും ഇടയലേഖനത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം. ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിക്കും.

കേന്ദ്രത്തില്‍ വേണ്ടത് മതേതരത്വ സര്‍ക്കാറാണ്. മനുഷ്യരെ അവഗണിച്ച് ഭൂമിയെ സംരക്ഷിക്കുന്ന നയം തിരുത്തണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനിറങ്ങിയവരെ വോട്ടിലൂടെ തോല്‍പ്പിക്കണം. കടലോരത്തും കരയോരത്തുമുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ അടിയന്തിരവിഷയമായി പരിഗണിച്ച് പരിഹരിക്കുന്നവരെ വേണം തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനെന്നും ഇടയലേഖനത്തില്‍ പറയുന്നു.

കെ.സി.ബി.സിക്ക് വേണ്ടി കര്‍ദിനാള്‍ ബസേലിയാസ് മാര്‍ ക്ളിമ്മീസാണ് ഇടയലേഖനം തയ്യാറാക്കിയിരക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More