You are Here : Home / News Plus

ജയില്‍ മോചിതയായ സരിത അജ്ഞാതകേന്ദ്രത്തില്‍

Text Size  

Story Dated: Monday, February 24, 2014 02:04 hrs EST

 ജയില്‍ മോചിതയായശേഷം രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞ സരിത അജ്ഞാതകേന്ദ്രത്തില്‍. ഞായറാഴ്ച സരിത ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവരെത്തിയില്ല. ഒ.ബി.വാനുകളുമായി കാലത്തുമുതല്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ തമ്പടിച്ചു.

സരിത നിയമവിദഗ്ധരുമായി കൂടിയാലോചനയിലാണെന്ന വിവരമാണ് അവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പുറത്തുവിട്ടത്. തിങ്കളാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ അവര്‍ ഹാജരാകുമെന്നും അറിയുന്നു.

രണ്ടുദിവസത്തിനകം മാധ്യമങ്ങളെ കണ്ട് ചിലത് പറയുമെന്ന സരിതയുടെ വാക്കുകള്‍ വിലപേശലായി കാണുന്നവരുമുണ്ട്. ഈ പ്രഖ്യാപനം നടത്തി ചിലരെ വിരട്ടി അണിയറയില്‍ വിലപേശല്‍ നടക്കുന്നതായിട്ടാണ് ആക്ഷേപം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More