You are Here : Home / News Plus

നിലമ്പൂര്‍ കൊലപാതകം - അന്വേഷണച്ചുമതല ബി. സന്ധ്യക്ക്

Text Size  

Story Dated: Monday, February 24, 2014 12:26 hrs EST

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരി രാധയുടെ കൊലപാതകം സംബന്ധിച്ച കേസിന്‍റെ  അന്വേഷണച്ചുമതല എ.ഡി.ജി.പി ബി. സന്ധ്യക്ക്. അന്വേഷണത്തിനെതിരെയും സംഘത്തലവനെതിരെയും വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് എടക്കരയില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഐ.ജി എസ്. ഗോപിനാഥിനായിരുന്നു നിലവില്‍ അന്വേഷണച്ചുമതല ഉണ്ടായിരുന്നത്. അന്വേഷണത്തലവനെ മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചാണ് താന്‍ ഇങ്ങോട്ടു തിരിച്ചതെന്നു പറഞ്ഞ ആഭ്യന്തര മന്ത്രി, അന്വേഷണത്തില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാവില്ലെന്നും  പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവിറക്കിയതായും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി നയിച്ച ജനജാഗ്രതാ യാത്രയുടെ സമാപന സമ്മേളനം എടക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.