You are Here : Home / News Plus

പാചകവാതക വിതരണം നാളെ മുതല്‍ തടസ്സപ്പെടും

Text Size  

Story Dated: Monday, February 24, 2014 12:22 hrs EST

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണം തടസ്സപ്പെടും. പെട്രോളിയം മന്ത്രാലയത്തിന്‍െറയും എണ്ണ ക്കമ്പനികളുടെയും ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫെഡറേഷന്‍ ഓഫ് എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് ഇന്ത്യയും സംയുക്തമായി രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്‍റെ  ഭാഗമായാണ് കേരളത്തിലും വിതരണം നിര്‍ത്തി വെക്കുന്നത്. എന്നാല്‍, ആശുപത്രികളിലേക്കും, ഹോട്ടലുകളിലേക്കുമുള്ള പാചകവാതക വിതരണത്തിന് തടസ്സമുണ്ടാകില്ളെന്ന് വിതരണ ഏജന്‍സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനിശ്ചിത കാലത്തേക്ക് പ്രഖ്യാപിച്ച സമരത്തില്‍ രാജ്യത്തെ 13,200 ല്‍ പരം പാചകവാതക വിതരണക്കാര്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.