You are Here : Home / News Plus

മോഡി സംബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാത്ത കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കി

Text Size  

Story Dated: Thursday, February 20, 2014 08:09 hrs UTC

ബി.ജെ.പിയുടെ  പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അഞ്ചു വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കി. ഫെബ്രുവരി 15 ന് വഡോദരയിലെ ഒരു പ്രാദേശിക സ്റ്റേഡിയം മോഡി ഉദ്ഘാടനം ചെയ്യാനത്തെിയ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാണ് കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയത്.
സംഭവത്തില്‍ സ്കൂളിനെതിരെയും പ്രിന്‍സിപ്പലിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാരന്‍്റ്സ് അസോസിയേഷന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ വിദ്യാര്‍ഥികള്‍ അച്ചടക്ക ലംഘനം നടത്തിയതിനാണ് സ്കൂളില്‍ നിന്നും പുറത്താക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

    Comments

    reghuvarma.pk February 20, 2014 08:50

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.