You are Here : Home / News Plus

വിവാഹബന്ധം വേര്‍പിരിയല്‍: ദിലീപും മഞ്ജുവും അപേക്ഷയില്‍ ഒപ്പുവെച്ചു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, February 17, 2014 11:33 hrs EST

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ദിലീപും മഞ്ജുവും ഉടന്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ ഉടന്‍ പേര്‍പിരിയുമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃശൂര്‍ കുടുംബകോടതിയില്‍ വിവാഹബന്ധം വേര്‍പിരിയുന്നതിനുള്ള സംയുക്ത അപേക്ഷയില്‍ ഇരുവരും ഒപ്പുവെച്ചു. സ്വത്തുക്കള്‍ പങ്കുവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ടാണ് വിവാഹമോചനം നീട്ടികൊണ്ടു പോകുന്നതെന്നുമാണ് വാര്‍ത്തകള്‍.
വേര്‍പിരിയുമ്പോള്‍ ദിലീപ് മഞ്ജുവാര്യര്‍ക്ക് നല്‍കുന്ന സ്വത്തിനെക്കുറിച്ച് മാത്രമാണ് തര്‍ക്കം തുടരുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇരുവരും വെവ്വേറെ വീടുകളിലാണ് താമസിച്ചിരുന്നത്. ഏകമകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് ഇപ്പോഴുള്ളത്. മകളുടെ കാര്യത്തിലും ഇരുവരും തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ദീലീപിനൊപ്പംതന്നെയായിരിക്കും മകള്‍ എന്നാണ് സൂചന. കഴിഞ്ഞദിവസവും മഞ്ജുവിനെതിരേ ദിലീപ് മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മഞ്ജുവിന്റെ സിനിമാ തിരക്ക് കൂടുന്നതോടൊപ്പം മകളുടെ കാര്യത്തിലും ശ്രദ്ധവേണമെന്ന് ദിലീപ് തുറന്നു പറഞ്ഞു.

മകള്‍ മീനാക്ഷിയുടെ കാര്യത്തിലും ഇവര്‍ തമ്മില്‍ ധാരണയിലെത്തിയതായും സൂചനകളുണ്ട്. നിലവില്‍ ദിലീപിനൊപ്പമാണ് മകള്‍ താമസിക്കുന്നത്. നേരത്തെ  മഞ്ജു വാര്യര്‍ സ്വന്തം പേരില്‍ നിന്നും ഭര്‍ത്താവായ ദിലീപിന്റെ പേര് ഒഴിവാക്കിയിരുന്നു. മഞ്ജു ഗോപാലകൃഷ്ണന്‍ എന്ന പേരു മാറ്റി മഞ്ജു വാര്യര്‍ എന്ന പേരു തന്നെ ആക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More