You are Here : Home / News Plus

നിലമ്പൂര്‍ കൊല: അന്വേഷണസംഘത്തലവന് പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍റെ റോള്‍ -പിണറായി

Text Size  

Story Dated: Monday, February 17, 2014 03:31 hrs EST

നിലമ്പൂര്‍ സംഭവം അന്വേഷിക്കുന്ന ഐ.ജി, പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍റെ  റോളാണോ വഹിക്കുന്നതെന്ന് സംശയിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷായാത്രയുടെ ഭാഗമായത്തെിയ അദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. രാധയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ബലാത്സംഗം നടന്നിട്ടില്ലെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്ത്രീയുടെ സ്വകാര്യഭാഗത്തെ പരിക്ക് ചൂലിന്‍റെ  പിടി കുത്തിതാഴ്ത്തിയതുകൊണ്ടാണെന്നാണ് ഐ.ജിയുടെ വാദം. ഒരു അവിവാഹിതയായ സ്ത്രീയെ ബലാത്സംഗം ചെയ്തശേഷം തെളിവു നശിപ്പിക്കാന്‍ കൊടുംക്രിമിനലുകള്‍ ചെയ്ത പ്രവൃത്തിയായിരിക്കാം ഇതെന്ന് പൊലീസ് ഓഫിസര്‍ സംശയിക്കാതിരുന്നത് എന്തുകൊണ്ടാണ്? കഴിയാവുന്ന രീതിയില്‍ പ്രതികളെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.