You are Here : Home / News Plus

തേജ്പാലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Text Size  

Story Dated: Monday, February 17, 2014 01:10 hrs EST

 

ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ കുറ്റപത്രം ഗോവ പൊലീസ് ഇന്ന് സമര്‍പ്പിക്കും. ഫെബ്രുവരി 15ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്നാണ് സൂചന. തേജ്പാലിന്‍്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഈ മാസം 24 വരെ നീട്ടിയിരുന്നു.

തേജ്പാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് തെഹല്‍ക മാഗസിനിലെ ജൂനിയര്‍ പത്രപ്രവര്‍ത്തകയാണ് ആരോപണമുന്നയിച്ചത്. ഇതേതുടര്‍ന്ന് തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 30ന് തേജ്പാല്‍ അറസ്റ്റിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More