റേഷന്‍ വ്യാപാരികളുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സമരം നേരിടുന്നത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ആവശ്യമെങ്കില്‍ ബദല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. റേഷന്‍ കടകളില്‍ പരിശോധന കര്‍ശനമാക്കിയതാണ് ഇപ്പോഴത്തെ സമരത്തിന് കാരണമായത്. സമരം സംബന്ധിച്ച് പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.
Comments