You are Here : Home / News Plus

അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു

Text Size  

Story Dated: Friday, February 14, 2014 10:03 hrs EST

ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. അശാസ്ത്രീയമായ ഗ്യാസ് വിലയെ ചൊല്ലി മുകേഷ് അംബാനിക്കെതിരായി കേസ് എടുത്തതുകൊണ്ടാണ് ജന്‍ലോക്പാല്‍ബില്‍ അവതരിപ്പിക്കുന്നതിനെതിരായി കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങളോടുള്ള തങ്ങളുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ജന്‍ലോക്പാല്‍ ബില്ലെന്നും അദ്ദേഹം രാജിക്ക് മുമ്പായി പ്രവര്‍ത്തകരോട് പറഞ്ഞു.

ആംആദ്മിയുടെ മന്ത്രിമാര്‍ എല്ലാവരും രാജികത്ത് നല്കിയതായാണ് സൂചന. ബില്‍ അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ പ്രസ്താവിച്ചിരുന്നു.49 ദിവസത്തെ സംഭവബഹുലമായ ഭരണത്തിനുശേഷമാണ് രാജി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.