You are Here : Home / News Plus

ആറന്മുള: കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Friday, February 14, 2014 02:36 hrs EST

ആറന്മുള വിമാനത്താവളത്തിന്‍റെ  സാധ്യതാപഠനം നടത്താന്‍ കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കിറ്റ്‌കോ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിന്‍റെ  പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വേണമെന്ന കിറ്റ്‌കോയുടെ റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ആവശ്യപ്രകാരമാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഭിഭാഷക കമ്മീഷന്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.