You are Here : Home / News Plus

പന്തളം സ്ത്രീപീഡന കേസ്: പ്രതികളുടെ തടവുശിക്ഷ ഹൈകോടതി ശരിവെച്ചു

Text Size  

Story Dated: Friday, February 14, 2014 07:27 hrs UTC

 

പന്തളം സ്ത്രീപീഡന കേസിലെ പ്രതികള്‍ക്ക് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. സെഷന്‍സ് കോടതി വിധിക്കെതിരെ രണ്ട് കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് പി. ഭവദാസന്‍റെ  ബെഞ്ച് തള്ളുകയായിരുന്നു.

പ്രതികള്‍ക്ക് ഏഴു മുതല്‍ 11 വര്‍ഷം വരെ തടവാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നത്. ഇതാണ് ഹൈകോടതി ശരിവെച്ചത്. കൂടാതെ പ്രതികള്‍ക്കുള്ള പിഴ ശിക്ഷ ഒന്നേകാല്‍ ലക്ഷം രൂപയായി ഹൈകോടതി ഉയര്‍ത്തിയിട്ടുമുണ്ട്.

ആദ്യ മൂന്ന് പ്രതികള്‍ ഒന്നേകാല്‍ ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ 50,000 രൂപവും പിഴ ഒടുക്കണം. തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും ഹൈകോടതി ഉത്തരവിട്ടു.

1997ല്‍ പന്തളം എന്‍.എസ്.എസ് കോളജ് വിദ്യാര്‍ഥിനിയെ അധ്യാപകര്‍ അടക്കം എട്ട് പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന ഒരു അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മറ്റൊരു അധ്യാപകന്‍ കേസിനിടെ മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.