You are Here : Home / News Plus

സോണിയ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും

Text Size  

Story Dated: Thursday, February 13, 2014 10:53 hrs EST

 കേരളത്തിലും ലക്ഷദ്വീപിലും ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ വെള്ളിയാഴ്ച രാവിലെ 11.30ന് കൊച്ചിയിലത്തെും. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് തുടര്‍ന്ന് അഗത്തിയിലേക്ക് പോകും. ലക്ഷദ്വീപിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം അന്നവിടെ തങ്ങും. ശനിയാഴ്ച രാവിലെ വീണ്ടും കൊച്ചി നേവല്‍ ബേസിലത്തെിയശേഷം രണ്ട് പരിപാടികളില്‍ പങ്കെടുക്കും. കൊല്ലത്തും സോണിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംസാരിക്കും. ശനിയാഴ്ച രാവിലെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 20,000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
രാവിലെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതിയുടെ ഉദ്ഘാടനവും സോണിയ നിര്‍വഹിക്കും. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായ ശേഷം നടക്കുന്ന ആദ്യ പാര്‍ട്ടി പരിപാടി എന്ന പ്രത്യേകതയും കണ്‍വെന്‍ഷനുണ്ട്. സുധീരനെ നിയമിച്ചശേഷം അതേ ആഴ്ചയില്‍തന്നെയാണ് സോണിയ കൊച്ചിയിലത്തെുന്നതെന്നതും ശ്രദ്ധേയമാണ്. കെ.പി.സി.സി പ്രസിഡന്‍റായി വി.എം. സുധീരനെ നിയമിച്ചതിനെച്ചൊല്ലിയുള്ള അതൃപ്തിയുക്കമുള്ള വിഷയങ്ങളും സംസ്ഥാന നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More