You are Here : Home / News Plus

ജനലോക്പാല്‍ ബില്‍ ഇന്ന് നിയമസഭയില്‍

Text Size  

Story Dated: Thursday, February 13, 2014 02:09 hrs EST

കേന്ദ്രസര്‍ക്കാരിനെതിരെ നേരിടാന്‍ ജനലോക്പാല്‍ ബില്ലുമായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍. ജനലോക്പാല്‍ ബില്‍ ഇന്ന് ഡല്‍ഹി നിയമസഭയുടെ മേശപ്പുറത്ത് വെക്കും. നാലു ദിവസമായി നടക്കുന്ന സമ്മേളനത്തിന്‍റെ  അവസാന ദിവസം തുറന്ന വേദിയില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബില്ലിന്‍റെ  സാധുതയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തിയ എതിര്‍പ്പുകളെ തള്ളികളഞ്ഞാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ജനലോക്പാലുമായി മുന്നോട്ടു പോകുന്നത്. ബില്‍ പാസാക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  രാജിവെക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രത്യേക സമ്മേളനം വിളിച്ചാണ് ബില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ  മുന്‍കൂര്‍ അനുമതി വേണമെന്ന് നിലപാടിലാണ് നിയമമന്ത്രാലയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More