You are Here : Home / News Plus

പഴയ കൂട്ടുകാരിയുടെ ഭീഷണി; മീരാ ജാസ്മിന്റെ ഭര്‍ത്താവ് കോടതിയില്‍

Text Size  

Story Dated: Tuesday, February 11, 2014 05:58 hrs EST

നടി മീരാ ജാസ്മിന്റെ വിവാഹചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്കും സത്ക്കാരത്തിനും പൊലീസ് സംരക്ഷണം വേണമെന്നാണ് ജോണ്‍ ടൈറ്റസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ സുഹൃത്തും ബാംഗ്ലൂര്‍ സ്വദേശിനിയുമായ നവ്യാ നടരാജനും അവരുടെ പിതാവും വിവാഹം തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട് എന്നാണ് ജോണ്‍ ടൈറ്റസ് ഹര്‍ജിയില്‍ വാദിച്ചത്. അതേസമയം സിനിമാ നടിയായതിനാല്‍ വിവാഹചടങ്ങുകള്‍ക്ക് പൊലീസ് സംരക്ഷണം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിഐപികളടക്കം പങ്കെടുക്കുന്നതിനാല്‍ ആവശ്യമായ സുരക്ഷ ഒരുക്കുമെന്ന് പൊലീസും അറിയിച്ചു. ഇതെ തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.