You are Here : Home / News Plus

നിലമ്പൂരിലെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെ

Text Size  

Story Dated: Tuesday, February 11, 2014 02:09 hrs EST

നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായും ബലാത്സംഗത്തിനുശേഷമാണ് കൊല നടന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

മൃതദേഹത്തിന്‍റെ  പലഭാഗത്തും മുറിവുകള്‍ ഉണ്ടായിരുന്നു. മരിച്ച സ്ത്രീ കന്യകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. മൂക്കും വായും പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് രാധ മരിച്ചതെന്നും പ്രാഥമികമായി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.