You are Here : Home / News Plus

ലാവലിന്‍: സര്‍ക്കാറിന് നഷ്ടമുണ്ടായെന്ന് സി.ബി.ഐ

Text Size  

Story Dated: Tuesday, February 11, 2014 01:51 hrs EST

 

 

ലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായി സി.ബി.ഐ കോടതിയില്‍. ഇതുമൂലം കേരളത്തിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായും സി.ബി.ഐ മറുപടി നല്‍കി.

കേസില്‍ പുനപരിശോധന ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. പിണറായി വിജയന്‍ അടക്കമുള്ള ഏഴു പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ലാവലിന്‍ കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.

പിണറായി ഉള്‍പ്പെടെ ഏഴു പേരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധിക്കെതിരെയുള്ള റിവിഷന്‍ ഹരജികള്‍ ആണ് കോടതി പരിഗണിക്കുന്നത്. വിചാരണാ കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യമുന്നയിച്ച് സി.ബി.ഐയും ക്രൈം നന്ദകുമാറും ആണ് ഹരജി സമര്‍പിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More