You are Here : Home / News Plus

സമരം: ബാങ്കിംഗ് മേഖല സ്തംഭിച്ചു

Text Size  

Story Dated: Monday, February 10, 2014 03:33 hrs EST

ദേശവ്യാപകമായി ബാങ്ക്‌ ജീവനക്കാര്‍ നടത്തുന്ന രണ്ടു ദിവസത്തെ സമരം ആരംഭിച്ചതോടെ ബാങ്കിംഗ് മേഖല സ്തംഭിച്ചു. തിങ്കളാഴ്‌ച രാവിലെ ആറു മുതല്‍ ബുധനാഴ്‌ച രാവിലെ ആറു വരെയാണ്‌ സമരം. രാജ്യത്തെ ബാങ്കിംഗ്‌ മേഖലയിലെ 10 ലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്‌ഥരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്‌ഥാനത്തെ ബാങ്കുകളെല്ലാം അടഞ്ഞുകിടക്കുകയാണ്‌.വേതന പരിഷ്‌ക്കരണം നടപ്പിലാക്കുക, സ്വകാര്യവത്‌ക്കരണം അടക്കമുള്ള ജനവിരുദ്ധ നടപടികളില്‍ നിന്ന്‌ പിന്‍മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം‌. ബാങ്കിംഗ്‌ മേഖലയിലെ ജോലിക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ്‌ ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയനാണ്‌ സമരത്തിന്‌ നേതൃത്വം നല്‍കുന്നത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More