You are Here : Home / News Plus

ടി.പി:പ്രതികളുടെ ജയില്‍ മാറ്റം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം

Text Size  

Story Dated: Sunday, February 09, 2014 04:51 hrs EST

ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍മാറ്റം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയത് കുറ്റവാളികള്‍ക്ക് മര്‍ദനമേറ്റെന്ന ആരോപണത്തെ തുടര്‍ന്നല്ല. പ്രതികളുടെ സന്ദര്‍ശക ബാഹുല്യം കൊണ്ട് ജയില്‍ സുരക്ഷക്ക് വീഴ്ച ഉണ്ടാകുന്നുവെങ്കില്‍ അക്കാര്യം പരിശോധിക്കും. മര്‍ദനം നടന്നെന്ന് ആരോപിക്കുന്ന ദിവസം സൂപ്രണ്ട് അവധിയിലായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More