You are Here : Home / News Plus

വി.എസ് തൊട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് കെകെ രമ

Text Size  

Story Dated: Sunday, February 09, 2014 04:48 hrs EST

വി.എസ് അച്യുതാനന്ദനെ തൊട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് സി.പി.എമ്മിന് അറിയാമെന്ന് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്‍ന്‍റെ വിധവയുമായ കെ.കെ. രമ. തന്നെ പിന്തുണച്ചുള്ള കത്തിന്‍റെ പേരില്‍ വി.എസിനെതിരെ ഒരു നടപടിയും ഉണ്ടാകില്ല.
ക്വട്ടേഷന്‍ സംഘത്തിന് വേണ്ടി കേസ് നടത്താന്‍ സി.പി.എം ചെലവഴിക്കുന്ന കോടികളുടെ ഉറവിടം അന്വേഷിക്കണമെന്ന് രമ ആവശ്യപ്പെട്ടു. നിരാഹാര സമരത്തിന് ശേഷം സംതൃപ്തിയോടെയാണ് ഒഞ്ചിയത്തേക്കു മടങ്ങുന്നതെന്നും തിരുവനന്തപുരം നഗരവാസികള്‍ നല്‍കിയ പിന്തുണക്കു നന്ദിയുണ്ടെന്നും രമ പറഞ്ഞു.
തനിക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ലെന്നും രമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.