You are Here : Home / News Plus

ശ്രീരാഗ ഗംഗയില്‍ നിന്നൊരു സഹായ പ്രവാഹം

Text Size  

Story Dated: Saturday, February 08, 2014 01:26 hrs EST

അവശ കലാകാരന്മാരെ സഹായിക്കുക എന്ന ലക്ഷ്യവുമായി മലയാളത്തിന്‍റെ മഹാ
ഗായകന്‍ എംജി ശ്രീകുമാറിന്റെ ആസ്വാദകര്‍ ചേര്‍ന്ന് രൂപം നല്‍കിയ എംജി
ശ്രീകുമാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം
ചെയ്യും. വൈകുന്നേരം 5ന് ആണ് പരിപാടി. മന്ത്രിമാരായ കെസി ജോസഫ്, വിഎസ്
ശിവകുമാര്‍ എന്നിവരും സാംസ്കാരിക നായകരും പങ്കെടുക്കും.

മലയാള ചലച്ചിത്ര സംഗീത രംഗത്ത് 30 വര്‍ഷത്തിലധികമായി നിറസാനിധ്യമായ
ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ സുഹൃത്തുക്കളും ആസ്വാദകരും ആണ് ഈ
പ്രസ്ഥാനത്തിന് പിന്നില്‍. കലാകാരന്മാര്‍ക്കു പെന്‍ഷന്‍, സൗജന്യ ചികിത്സ
എന്നിവയാണ് ചാരിസൊസൈറ്റി ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ രോഗികള്‍ക്കായുള്ള
ചികിത്സാ കാര്‍ഡ് മുഖ്യമന്ത്രി വിതരണം ചെയ്യും. സ്വന്തം ഗാനമേള ഗ്രൂപ്പ്
നടത്തുന്ന പരിപാടികളില്‍ നിന്നും കിട്ടുന്ന പണമാണ് ചാരിറ്റബിള്‍
സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന്
എം.ജി.ശ്രീകുമാര്‍ പറഞ്ഞു. സൊസൈറ്റിയുടെ ഉദ്ഘാടനത്തിനുബന്ധിച്ചുള്ള
ശ്രീരാഗം ഷോയില്‍  മലയാളസിനിമ പിന്നണി ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും
ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ് ടീമിന്‍റെ ഹാസ്യനുറുങ്ങും വിവിധ
കാലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.