You are Here : Home / News Plus

ഇരിട്ടി ഡി.വൈ.എസ്.പിക്ക് നേരെ മണല്‍മാഫിയയുടെ ആക്രമണം

Text Size  

Story Dated: Saturday, February 08, 2014 02:56 hrs EST

മണല്‍വേട്ടക്കത്തെിയ ഡി.വൈ.എസ്.പിയെയും പൊലീസുകാരെയും ടിപ്പര്‍ ലോറിയിടിച്ച് അപായപ്പെടുത്താന്‍ മണല്‍മാഫിയയുടെ ശ്രമം. ഇരിട്ടി ഡി.വൈ.എസ്.പി പി.സുകുമാരനും മൂന്നു പൊലീസുകാരും സഞ്ചരിച്ച കാര്‍ മണല്‍ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പൊലീസുകാര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇരിക്കൂര്‍ മേഖലയിലെ കടവുകളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി പൊലീസുകാരെയും കൂട്ടി സ്വകാര്യ കാറില്‍ മണല്‍വേട്ടക്കിറങ്ങുകയായിരുന്നു.ജില്ലയിലെ മണല്‍ നിരോധനം നീക്കിയ ദിവസമായതിനാല്‍ ലോക്കല്‍ പൊലീസനെ അറിയിക്കാതെയായിരുന്നു ഡി.വൈ.എസ്.പിയുടെ നേരിട്ടുള്ള പരിശോധന.
ഇരിക്കൂര്‍ നടവണ്ണൂര്‍ കടവിനടുത്തു വെച്ച് മണല്‍ കയറ്റിവന്ന ലോറിയെ പൊലീസ് സംഘം തടഞ്ഞു. നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന സംഘം ലോറിയെ മറികടന്ന് മാമാനീ ക്കുന്ന് എന്ന സ്ഥലത്തുവെച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ആക്രമണം. ഡി.വൈ.എസ്.പിക്കു നേരെ ഭീഷണിമുഴക്കിയ സംഘം കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പൊലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ഡി.വൈ.എസ്.പി പി.സുകുമാരനും മറ്റ് പൊലീസുകാര്‍ക്കും പരിക്കേറ്റു.
ഇതിനെതിരെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. ഇടിച്ച ലോറിക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിക്ക് നമ്പര്‍ പ്ളേറ്റില്ലായിരുന്നു. ലോറിയുടെ ചേസിസ് നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടത്തൊനുള്ള ശ്രമം പൊലീസ് തുടങ്ങി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More