You are Here : Home / News Plus

വി.എസിന്‍റെത് തെറ്റായ നടപടിയെന്ന് പി.ബി

Text Size  

Story Dated: Saturday, February 08, 2014 02:52 hrs EST

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് പാര്‍ട്ടി നിലപാടല്ലെന്ന്  സി.പി.എം പൊളിറ്റ് ബ്യൂറോ. വി.എസിന്‍റെത് തെറ്റായ നടപടിയാണെന്നും പി.ബി പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കി.
ടി.പി വധത്തില്‍ ഉന്നതഗൂഢാലോചന സി.ബി.ഐക്ക് വിടണമെന്നും കൊലയാളി സംഘവും സ്വര്‍ണകള്ളകടത്ത് പ്രതി ഫയാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് വി.എസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചത്. വി.എസ് ഇത്തരമൊരു കത്ത് നല്‍കിയിട്ടില്ലെന്നയിരുന്നു ആദ്യം അദ്ദേഹത്തിന്‍റെ  ഓഫീസ് അറിയിച്ചത്. എന്നാല്‍ കത്തയച്ച വാര്‍ത്ത പിന്നീട് വി.എസ് സ്ഥിരീകരിക്കുകയായിരുന്നു. വി.എസിന്‍റെത് പാര്‍ട്ടി നിലപാട് അല്ലെന്ന്  പി.ബി വ്യക്തമാക്കിയതോടെ പാര്‍ട്ടി കേന്ദ്രനേതൃത്വവും അദ്ദേഹത്തെ കൈവിട്ടനിലയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.