You are Here : Home / News Plus

സി.ബി.ഐ അന്വേഷണം: രമ നിരാഹാരസമരം അവസാനിപ്പിച്ചു

Text Size  

Story Dated: Friday, February 07, 2014 04:22 hrs EST

ടി.പി ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള രമയുടെ സമരം അവസാനിപ്പിച്ചു. ബിആര്‍പി ഭാസ്‌കര്‍ രമയ്ക്ക് നാരങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്ന സമരം അന്വേഷണം സി.ബി.ഐക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ആര്‍എംപി നേതാക്കള്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നതായും സമരം പൂര്‍ണവിജയമായതായും ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കി. സമരത്തിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും നല്‍കിയ  പിന്തുണയ്ക്കും ആര്‍എംപി നേതാക്കള്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More