You are Here : Home / News Plus

എസ്.ഐക്കെതിരെ ഭീഷണിയുമായി ബിന്ദു കൃഷ്ണ

Text Size  

Story Dated: Wednesday, February 05, 2014 12:40 hrs EST

മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ മാനന്തവാടി എസ്.ഐക്കെതിരെ ഭീഷണിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നാണ് ബിന്ദു കൃഷ്ണ ഭീഷണിപ്പെടുത്തിയത്.

 മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ മുന്നേറ്റയാത്രക്കിടെ മാനന്തവാടിയില്‍ ഗാന്ധിപാര്‍ക്കില്‍ യാത്രക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ മൈക്ക് ഉപയോഗിക്കരുതെന്ന് എസ്.ഐ സജു ജോസഫ് വിലക്കി. 10 മണി മുതല്‍ അഞ്ച് മണിവരെ മൈക്ക് ഉപയോഗിക്കരുതെന്ന സബ് കലക്ടറുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് ബിന്ദു ഭീഷണിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More