You are Here : Home / News Plus

കടല്‍ക്കൊലക്കേസില്‍ വധശിക്ഷയില്ല

Text Size  

Story Dated: Wednesday, February 05, 2014 11:55 hrs EST

കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരേ സുവ നിയമം നിലനിര്‍ത്താന്‍ നിര്‍ദ്ദേശം. വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് തീരുമാനം. മറീനുകള്‍ക്കെതിരെ സുവ നിയമം ചുമത്തുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമറിയിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നത്. ആഭ്യന്ത്രമന്ത്രാലയത്തിലെയും വിദേശകാര്യമന്ത്രാലയത്തിലെയും നിയമമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിയാണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത് കുറ്റപത്രത്തില്‍ സുവ നിയമം നിലനിര്‍ത്തിക്കൊണ്ടുതന്നെ വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചെങ്കിലും വിചാരണയ്ക്കിടെ മറീനുകളുടെ വധശിക്ഷ ആവശ്യപ്പെടേണ്ടതില്ലെന്നും വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.