You are Here : Home / News Plus

സി.ബി.സി.ഐ. പ്ലീനറി സമ്മേളനത്തിന് തുടക്കമായി

Text Size  

Story Dated: Wednesday, February 05, 2014 03:02 hrs EST

31-ാമത് സി.ബി.സി.ഐ. പ്ലീനറി സമ്മേളനത്തിന് തുടക്കമായി. ഫിബ്രവരി 12 വരെ നടക്കുന്ന സമ്മേളനത്തിന് പാലാ രൂപതയാണ് ആതിഥ്യംവഹിക്കുന്നത്. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റുട്ടാന് സമ്മേളനവേദി.

രാവിലെ 9ന് പാലാ സെന്‍റ് തോമസ് കോളേജ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സമൂഹബലിയോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് സാല്‍ത്തോറെ പെനാക്കിയോ മുഖ്യകാര്‍മികനായി. ഭാരതസഭയിലെ നാലു കര്‍ദിനാള്‍മാരും സി.ബി.സി.ഐ. ഭാരവാഹികളും പാലാ രൂപതാ മെത്രാനും പ്രധാന സഹകാര്‍മികരായി. സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ മെത്രാന്മാരും സി.ബി.സി.ഐ. കേന്ദ്രസ്ഥാപന ഡയറക്ടര്‍മാരും പാലാ രൂപതയില്‍നിന്നുള്ള 300 വൈദികരും സഹകാര്‍മികരായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More