You are Here : Home / News Plus

സി.പി.എമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതശ്രമം : പിണറായി

Text Size  

Story Dated: Wednesday, February 05, 2014 12:17 hrs EST

 സി.പി.എമ്മിനെ തകര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ടി.പി വധത്തില്‍ സി.പി.എമ്മിനെ പ്രതികൂട്ടിലാക്കിയ പൊലീസ് അന്വേഷണത്തെ ആര്‍.എം.പിയും സര്‍ക്കാറും പ്രകീര്‍ത്തിച്ചാണ്. എന്നാല്‍ കേസില്‍ വിധി വന്നതോടെയാണ് സന്തോഷം നിരാശയായി മാറിയത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥ അനുസരിച്ച് വിധി വന്ന ഒരു കേസ് മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ല. ടി.പി വധത്തിലെ ഗൂഢാലോചനയിലും കുറ്റപത്രം സമര്‍പ്പിച്ചാണ്. ടി.പി കേസ് ഏത് ഏജന്‍സിയെ അന്വേഷിച്ചാലും സി.പി.എമ്മിന് ഭയമില്ല.
സി.പി.എമ്മിനെ കുടുക്കാന്‍ പുതിയ കേസെടുക്കയാണ് സര്‍ക്കാരെന്നും പിണറായി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More