You are Here : Home / News Plus

പുതിയ തെളിവില്ലാതെ ടി.പി വധക്കേസ് സി.ബി.ഐക്ക് വിടാനാകില്ല : പിണറായി

Text Size  

Story Dated: Wednesday, February 05, 2014 12:03 hrs EST

പുതിയ തെളിവോ കോടതിനിര്‍ദേശമോ ഇല്ലാതെ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐക്ക് വിടാനാകില്ലെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവലിന്‍ കേസ് പോലെ സി.പി.എമ്മിനെ ലക്ഷ്യമിട്ടുള്ള ഗൂഢനീക്കമാണ് ഇതിലും നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കേരള രക്ഷാ മാര്‍ച്ചിന് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞതിലുള്ള ജാള്യത തീര്‍ക്കാനാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുന്നത്. കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ച ഈ കേസ് വേറൊരു ഏജന്‍സി അന്വേഷിക്കണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. പ്രതീക്ഷിച്ച പോലുള്ള റിപ്പോര്‍ട്ട് നല്‍കാതിരുന്ന വിജിലന്‍സ് ഡയറക്ടറെ ഉമ്മന്‍ ചാണ്ടി പിന്നീട് പൊലീസ് വേഷം ധരിപ്പിച്ചിട്ടില്ലെന്നും  പിണറായി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.