You are Here : Home / News Plus

നരേന്ദ്രമോഡി കര്‍മ്മശേഷിയുള്ള ഭരണാധികാരി: മാണി

Text Size  

Story Dated: Tuesday, February 04, 2014 10:51 hrs EST

ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി നരേന്ദ്രമോഡി മാതൃകയല്ല മറിച്ച്‌ കര്‍മ്മശേഷിയുള്ള നല്ലൊരു ഭരണാധികാരിയാണെന്ന്‌ ധനമന്ത്രി കെ എം മാണി. തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്ന സീറ്റുകളില്‍ ഇടുക്കിയും ഉണ്ടാകും. ഇടുക്കി കേരളാ കോണ്‍ഗ്രസിന്‌ വിജയസാധ്യതയുളള സീറ്റാണെന്നും മാണി വ്യക്‌തമാക്കി. കേരളത്തെ രക്ഷിക്കാന്‍ സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ കേരളാ രക്ഷാമാര്‍ച്ചിന്‌ കഴിയില്ല. കേരളത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിന്‌ അവസരം ലഭിച്ചതാണെന്നും അവസരം കിട്ടിയപ്പോള്‍ കേരളത്തെ രക്ഷിക്കാന്‍ സാധിക്കാതിരുന്ന ഇടതുപക്ഷത്തിന്‌ ഇനിയും അത്‌ സാധിച്ചെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്നും മാണി വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More