You are Here : Home / News Plus

ജയ്റ്റ്ലിയുടെ വീടിനു മുന്നില്‍ എ.എ.പി -ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Text Size  

Story Dated: Tuesday, February 04, 2014 02:49 hrs EST

ബി.ജെ.പി നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ വസതിക്ക് മുന്നില്‍ ബി.ജെ.പി- ആം ആദ്മി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. എ.എ.പി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം ചെയ്തെന്നാരോപിച്ചാണ് ആം ആദ്മി പ്രവര്‍ത്തകര്‍ ജയ്റ്റ്ലിയുടെ വസതിക്ക് മുന്നില്‍ ഉപരോധം തുടങ്ങിയത്. ഉപരോധത്തിനത്തെിയ ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ എതിര്‍പ്പുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കെജ്രിവാള്‍ കള്ളനാണെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. ഇരു വിഭാഗങ്ങളേയും പിന്നീട് പോലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.